''ബിജെപിക്ക് വോട്ട് നല്‍കരുത്''; ബിജെപിക്കെതിരേ ബംഗാളില്‍ തരംഗം സൃഷ്ടിച്ച് ബഹുജനപ്രസ്ഥാനം
കൊല്‍ക്കത്ത: ബംഗാളിന്റെ അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ പരാജയപ്പെടുത്താന്‍ ആവശ്യപ്പെടുന്ന ബിജെപിക്ക് വോട്ട് നല്‍കരുത് കാപയിന്‍ സംസ്ഥാനത്ത് തരതംഗമാകുന്നു. കാപയിന്റെ ഭാഗമായി നടന്ന മാര്‍ച്ച് പത്തിലെ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
സംസ്ഥാനത്തെ ഏതാനും ആക്റ്റിവിസ്റ്റുകളും ഇടത്, നവസാമൂഹിക, മനുഷ്യാവകാശ, വിദ്യാര്‍ത്ഥി, യുജന, സാംസ്‌കാരിക പ്രവര്‍ത്തകരാണ് ബിജെപിക്ക് വോട്ട് നല്‍കരുതെന്ന കാപയിന്റെ തുടക്കക്കാര്‍. ബിജെപി സംസ്ഥാനത്തിന്റെ രാഷ്ട്രീയ അധികാരം കൈക്കലാക്കാനുള്ള ശ്രമത്തിലാണെന്നും ഇതിനെതിരേ ആര്‍എസ്എസ് ബിജെപി വിരുദ്ധ പ്രസ്ഥാനം രൂപം കൊള്ളണമെന്നുമായിരുന്നു ജനുവരി നാലിന് ചേര്‍ന്ന യോഗത്തിന്റെ തീരുമാനം. അതിന്റെ ഭാഗയാണ് മാര്‍ച്ച് പത്തിന് റാലി നടത്തിയത്.
അതേസമയം ബിജെപിക്ക്് വോട്ട് നല്‍കരുതെന്ന പ്രസ്ഥാനം വലിയ വിമര്‍ശനത്തിനും കാരണമായി. അത് വെറും പരിഷ്‌കരണവാദ രാഷ്ട്രീയം മാത്രമാണെന്നും ഫാഷിസ്റ്റ് വിരുദ്ധപ്രസ്ഥാനത്തെ വോട്ട് രാഷ്ട്രീയമായിചുരുക്കുകയാണെന്നും ആരോപിക്കപ്പെടുന്നു. സിപിഎം കാഡര്‍മാരുടെ ഭാഗത്തുനിന്ന് വലിയ എതിര്‍പ്പാണ് ഇതിനെതിരേ ഉയര്‍ന്നുവന്നത്. ബിജെപിക്ക് വോട്ട് ചെയ്യരുത് കാപയിന്‍ ജനകീയമായതോടെ എതിര്‍പ്പും ശക്തമായി.
കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയും കാംപയിനോട് ഐക്യപ്പെട്ടിട്ടുണ്ട്.
