വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചതായി പരാതി

തിരൂര്‍ക്കാട് ചവറോഡില്‍ താമസിക്കുന്ന കാടന്‍തൊടി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 10 എഎ 5184 നമ്പര്‍ ഓട്ടോ റിക്ഷയാണ് കത്തി നശിച്ചത്.

Update: 2019-06-07 05:03 GMT

തിരൂര്‍ക്കാട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചതായി പരാതി. തിരൂര്‍ക്കാട് ചവറോഡില്‍ താമസിക്കുന്ന കാടന്‍തൊടി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 10 എഎ 5184 നമ്പര്‍ ഓട്ടോ റിക്ഷയാണ് കത്തി നശിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടര മണിയോടെ ഓട്ടോറിക്ഷയുടെ ഗ്ലാസ്സ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോഴേക്കും ഓട്ടോ പൂര്‍ണമായും കത്തി നശിച്ചിരുന്നു.ഓട്ടോക്ക് മുകളിലുള്ള ടാര്‍പോളിന്‍ ഷീറ്റിലെ തീ തക്ക സമയത്ത് അണക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മങ്കട പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




Tags:    

Similar News