കോഴിക്കോട് ജില്ലയില്‍ 81 പേര്‍ക്ക് കൊവിഡ്

Update: 2022-03-11 13:39 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 81 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 76 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 4 പേര്‍ക്കും കേരളത്തിന് പുറത്തുനിന്നു വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,991 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 150 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 750 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായി ഉള്ളത്.