സൗദിയില്‍ ബസ്സപകടം: 8 തീര്‍ത്ഥാടകര്‍ മരിച്ചു; 45 പേര്‍ക്ക് പരിക്കേറ്റു

ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സ് മറിഞ്ഞ് 8 പേര്‍ മരിക്കുകയും 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Update: 2022-04-23 17:55 GMT

റിയാദ്: ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സ് മറിഞ്ഞ് 8 പേര്‍ മരിക്കുകയും 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവര്‍ സുദാന്‍, ഈജിപ്ത് എന്നീ പൗരന്‍മാരാണ്. മക്കക്കും മദീനക്കും അല്‍ ഹിജാറ ദേശീയ പാതയില്‍ വാദി അല്‍ ഫറ പട്ടണത്തിന് സമീപമാണ് അപകടം സംഭവിച്ചത്. നിസ്സാര പരിക്കേറ്റവര്‍ക്ക് സൗദി റെഡ് ക്രസന്റ് അഥോറിറ്റിയുടെ(എസ്ആര്‍സിഎ) ആംബുലന്‍സ്സ് ബസ്സില്‍ വെച്ച് തന്നെ പ്രാഥമിക ചികില്‍സ നല്‍കിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവ സ്ഥലത്തേക്ക് രക്ഷാ പ്രവര്‍ത്തകരുടെ ആറ് ടീമുകളായി 20 ആംബുലന്‍സ് വാഹനങ്ങളാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ഉപയോഗിച്ചതെന്ന് എസ്ആര്‍സിഎ മദീന മേഖല മേധാവി ഡോ. അഹമ്മദ് അല്‍ സഹ്‌റാനി പറഞ്ഞു.