ഉള്ളിക്കും പിന്നാലെ തക്കാളിക്കും തീവില; കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെ

Update: 2019-10-17 17:13 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിക്കു പിന്നാലെ തക്കാളിയുടെ വിലയും കുതിച്ചുയരുന്നു. ഡല്‍ഹിയുടെ വിവിധ ഇടങ്ങളില്‍ തക്കാളിക്ക് കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് നിരക്ക്. മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ രൂക്ഷമായ മഴ കാരണം കൃഷി നാശം സംഭവിച്ചതാണ് തക്കാളി വില ഉയരാനുള്ള പ്രധാനകാരണം. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് കിലോയ്ക്ക് 45 രൂപയായിരുന്നു തക്കാളിയുടെ നിരക്ക്.

Similar News