ഡിസംബര്‍ 6ന് കുറ്റ്യാടിയില്‍ ഫാഷിസ്റ്റ് വിരുദ്ധ സദസ്സ് സംഘടിപ്പിക്കും: എന്‍ കെ റഷീദ് ഉമരി

Update: 2022-11-22 04:41 GMT

കുറ്റ്യാടി: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഡസംബര്‍ 6ന് കുറ്റ്യാടിയില്‍ ഫാഷിസ്റ്റ് വിരുദ്ധ സദസ്സ് സംഘടിപ്പിക്കുമെന്ന് എസ് ഡി പി ഐ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി. രാജ്യത്ത് വിഭാഗീയതയും വര്‍ഗീയതയും ആളിക്കത്തിച്ച് അധികാരം നിലനിര്‍ത്താനുള്ള ബിജെപിയുടെ ശ്രമങ്ങളെ തുറന്നു കാണിക്കാന്‍ മതേതര പാര്‍ട്ടികള്‍ രംഗത്തുവരണമെന്ന് അദ്ദേഹം പറഞ്ഞു. ഫാഷിസ്റ്റ് വിരുദ്ധ സദസ്സ് സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാബരിക്ക് ശേഷം വിവിധ പള്ളികളുടെ ഉടമസ്ഥാവകാശം ഉയര്‍ത്തുന്നതും പള്ളികളിലും മദ്‌റസകളിലും അതിക്രമിച്ചു കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം കെ വി പി ഷാജഹാന്‍ അധ്യക്ഷത വഹിച്ചു.

വിവിധ രാഷ്ട്രീയ - സാമൂഹിക നേതാക്കൾ പങ്കെടുക്കുന്ന പരിപാടി യുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.

സി കെ റഹീം മാസ്റ്റര്‍ (നാദാപുരം), കെ കെ ബഷീര്‍ (വടകര), ഹമീദ് കല്ലുമ്പുറം (കുറ്റ്യാടി), സി കെ കുഞ്ഞിമൊയ്ദീന്‍ മാസ്റ്റര്‍ (പരാമ്പ്ര), കബീര്‍ പയ്യോളി (കൊയിലാണ്ടി), വി പി സൂപ്പി മാസ്റ്റര്‍, കുഞ്ഞബ്ദുല്ല മാസ്റ്റര്‍,അസീസ് വാണിമേൽ, നിസാർ കായക്കൊടി, സാദിഖ് ബാങ്ക് റോഡ് എന്നിവര്‍ സംസാരിച്ചു.