കാത്തിരിപ്പിനു വിരാമം: ഗള്‍ഫില്‍ നിന്നുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നു, ആദ്യ വിമാനം വ്യാഴാഴ്ച വൈകീട്ട് 4.15ന്

Update: 2020-05-05 15:21 GMT

അബൂദബി: ലോക്ക് ഡൗണിനു ശേഷം ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കുളള വിമാന സര്‍വീസ് വ്യാഴാഴ്ച പുനഃരാരംഭിക്കും. വ്യാഴാഴ്ച വൈകീട്ട് 4.15നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം പുറപ്പെടുക. യാത്രാ ടിക്കറ്റ് വില്പന ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക് 725 രൂപ. കൊച്ചിയിലേക്കുളള വിമാനത്തില്‍ 177 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാം. ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കുന്ന പട്ടികയനുസരിച്ചാണ് ടിക്കറ്റ് നല്‍കുക.