കോഴിക്കോട്: കടലുണ്ടി ഗ്രാമപഞ്ചായത്തിലെ കോട്ടക്കുന്ന് ഖാദി നൂൽനൂൽപ്പ് കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 35 ലക്ഷം രൂപ അനുവദിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ പി ഗവാസ് അറിയിച്ചു.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട അവലോകന യോഗം ഖാദി കേന്ദ്രത്തിൽ ചേർന്നു. യോഗത്തിൽ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി . ഗവാസ് പദ്ധതി പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദീകരിച്ചു. അനുവദിച്ച തുക കെട്ടിടത്തിനും പരിശീലനത്തിനും ഉപയോഗിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. കെ ശൈലജ ടീച്ചർ, ഖാദി ജില്ലാ പ്രൊജക്റ്റ് ഓഫീസർ ഷിബി കെ , ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പച്ചാട്ട് തുടങ്ങിയവരും ഖാദി ജില്ലാ തല ഉദ്യോഗസ്ഥരും കേന്ദ്രത്തിലെ തൊഴിലാളികളും പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം അജിത വി.എസ് സ്വാഗതം പറഞ്ഞു.