തൃശൂര്‍: വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്നു. 92 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 28 പരാതികള്‍ തീര്‍പ്പാക്കി. 2 എണ്ണത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടി. ഒരു കേസ് വകുപ്പ് തല അന്വേഷണത്തിന് കൈമാറി. 61 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി നല്‍കിയ പരാതി പരിഗണിച്ച പാനല്‍ സ്‌കൂളുകളില്‍ ട്രാന്‍ജെന്റര്‍ നയങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചു. കുടുംബ പ്രശ്‌നങ്ങള്‍, സ്വത്ത് തര്‍ക്കം തുടങ്ങിയവയായിരുന്നു പാനലിന് മുന്നില്‍ എത്തിയ കേസുകളില്‍ കൂടുതലും. കമ്മീഷന്‍ അംഗം ഷിജി ശിവജി, പാനല്‍ അഡ്വക്കേറ്റുമാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.