യുഎഇയില്‍ 240 പേര്‍ക്ക് കൂടി കോവിഡ്-19 ഒരു മരണവും

യുഎഇയില്‍ 240 പേര്‍ക്ക് കൂടി കോവിഡ്-19 രോഗ ബാധയേറ്റതായി യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

Update: 2020-04-03 18:30 GMT

ദുബയ്: യുഎഇയില്‍ 240 പേര്‍ക്ക് കൂടി കോവിഡ്-19 രോഗ ബാധയേറ്റതായി യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോട് കൂടി രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1264 ആയി ഉയര്‍ന്നു. ഇന്ന് 52 വയസ്സായ ഏഷ്യക്കാരന്‍ കൂടി മരിച്ചതോടെ മരിച്ചവരുടെ എണ്ണം 9 ആയി. 12 പേര്‍ ഇന്ന് കൊറോണ വൈറസ് ബാധയില്‍ നിന്നും സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നവരുടെ എണ്ണം 108 ആയി.  

Tags:    

Similar News