കരിപ്പൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്. എല്ലാ യാത്രക്കാരും വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തിച്ചേരണം.
ശൈത്യകാല ഷെഡ്യൂളില്‍ വിമാന സര്‍വീസുകളുടെ പുനഃക്രമീകരണം കാരണം കുറഞ്ഞ സമയത്തിനിടെ വളരെയധികം യാത്രക്കാര്‍ എത്തുന്നത് മുന്നില്‍കണ്ടാണ് അധികൃതരുടെ ഈ മുന്നറിയിപ്പ്.
നേരത്തെ വിമാനത്താവളത്തിലെത്തി കാലിക്കറ്റ് എയർപോർട്ടിൽ ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ യാത്ര കൂടുതല്‍ സുഗമമാക്കാമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.