'ബി ദ ചേഞ്ച്‌' പദ്ധതിയുമായി ആരോഗ്യ വകുപ്പ്

Update: 2022-11-01 13:24 GMT

കോഴിക്കോട്: ജീവിതശൈലി രോഗപ്രതിരോധ ക്യാമ്പയിൻ 'ബി ദ ചേഞ്ച്‌' പദ്ധതിയുമായി ആരോഗ്യ വകുപ്പ്. പദ്ധതിയുടെ ഭാഗമായി ആരോഗ്യപ്രവർത്തകർ സൈക്കിൾ ഉപയോഗിക്കാൻ ആരംഭിച്ചു. ജില്ലാകലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി സിവിൽ സ്റ്റേഷനിൽ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു.

ആരോഗ്യകരമായ ഭക്ഷണം, ശാസ്ത്രീയമായ വ്യായാമം എന്നിവ ജീവിതശൈലി മെച്ചപ്പെടുത്താൻ പ്രധാനമാണ്. ആരോഗ്യ പ്രവർത്തകരുടെ ഹ്രസ്വമായ യാത്രകൾ സൈക്കിൾ വഴി ആക്കുന്നതിലൂടെ ഇവ കൈവരിക്കാൻ സാധിക്കുമെന്നപ്രതീക്ഷയിലാണ് 'ബി ദ ചേഞ്ച്‌' പദ്ധതി നടപ്പാക്കുന്നത്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉമ്മര്‍ ഫാറൂഖ്, എന്‍ എച്ച് എം ഡിപിഎം ഡോ നവീന്‍ എ, എന്‍.കെ.കെ.പി നോഡല്‍ ഓഫീസര്‍ ഡോ ഷാജി സി, ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ മുഹമ്മദ് മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.