കോഴിക്കോട്: സി.എഫ്.എൽ.ടി.സികളിൽ 1182 കിടക്കകൾ
ജില്ലയിലെ 65 കൊവിഡ് ആശുപത്രികളിൽ 3,113 കിടക്കകളിൽ 2,164 എണ്ണം ഒഴിവുണ്ട്. 166 ഐ.സി.യു കിടക്കകളും 51 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 722 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 726 കിടക്കകൾ, 73 ഐ.സി.യു, 32 വെന്റിലേറ്റർ, 382 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
12 സി.എഫ്.എൽ.ടി.സികളിലായി 1,524 കിടക്കകളിൽ 1,182 എണ്ണം ബാക്കിയുണ്ട്. നാല് സി.എസ്.എൽ. ടി.സികളിലായി ആകെയുള്ള 602 കിടക്കകളിൽ 509 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2,528 കിടക്കകളിൽ 2,044 എണ്ണം ഒഴിവുണ്ട്.