വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 21 കോടിയുടെ ബജറ്റ്

Update: 2020-03-24 17:11 GMT

മാള: വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍ അവതിപ്പിച്ചു. സേവന മേഖലക്ക് മുന്‍ തൂക്കം നല്‍കിയാണ് ബഡ്ജറ്റവതരിപ്പിച്ചിരിക്കുന്നത്. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആകെ വരവ് 214595453 രൂപയും ചെലവ്203180653 രൂപയുമായ ബഡ്ജറ്റാണ് അവതരിപ്പിച്ചത്. നീക്കിയിരിപ്പ് 11410798 രൂപയാണ്. സേവന മേഖലക്ക് 40833176 രൂപ, ഉത്പ്പാദന മേഖല(കാര്‍ഷികം, മൃഗസംരക്ഷണം)28688134 രൂപ, പശ്ചാത്തല മേഖലക്ക് 33594343 രൂപ, തൊഴിലുറുപ്പ് പദ്ധതിക്ക് 27000000 രൂപ, ഭവന നിര്‍മ്മാണത്തിന് 19522529 രൂപ, പൊതുശുചിത്വം (മാലിന്യനിര്‍മാര്‍ജനം) 2639338 രൂപ, ആരോഗ്യ മേഖല 2000000 രൂപ, വൃദ്ധക്ഷേമത്തിന് 1300000 രൂപ, വനിതാക്ഷേമത്തിന് 2640750 രൂപ, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി 1525000 രൂപ, പട്ടികജാതി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് 2250000 രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുണ്ട്. 

Similar News