ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; 2 സുരക്ഷാ സൈനികര്‍ക്കും 2 പ്രദേശവാസികള്‍ക്കും പരിക്ക്
കുല്‍ഗം: ജമ്മു കശ്മീരിലെ കുല്‍ഗം പ്രദേശത്ത് സായുധരുമായുണ്ടായ ഏറ്റുമുട്ടലില്‍ 2 സുരക്ഷാ സൈനികര്‍ക്കും 2 പ്രദേശവാസികള്‍ക്കും പരിക്കേറ്റു. കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് വിജയ് കുമാറാണ് വാര്‍ത്ത പുറത്തുവിട്ടത്.
പരിക്കേറ്റവര്‍ ലെഷ്‌കര്‍ ഇ ത്വയ്യിബ് പ്രവര്‍ത്തകരാണ്. സുരക്ഷാസേനയും ലെഷ്‌കര്‍ സായുധരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. അടുത്ത കാലത്ത് ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരെ ഇതേ സംഘം വെടിയുതിര്‍ത്തിരുന്നു.