തിരുവനന്തപുരത്ത് റിമാന്റ് പ്രതിയ്ക്ക് കൊവിഡ് 19: പോലിസുകാരും തടവുകാരും നിരീക്ഷണത്തില്‍

Update: 2020-05-24 16:55 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജല്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച ഒരാള്‍ തടവുകാരന്‍. റിമാന്റ് പ്രതിയായതിനാല്‍ ജയിലിലെ നിരീക്ഷണകേന്ദ്രത്തിലായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അയാളെ ആശുപത്രിയിലേക്ക് മാറ്റി.

ഇയാളുമായി അടുത്തിടപഴകിയ വെഞ്ഞാറമ്മൂട് പോലിസ് സ്‌റ്റേഷനിലെ പോലിസുകാരെയും ജയില്‍ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി.

മെയ് 22നാണ് ഇയാള്‍ അറസ്റ്റിലായത്. മദ്യപിച്ച് വാഹനം ഓടിച്ചു, മദ്യം സൂക്ഷിച്ചു, അക്രമം കാട്ടി ഇതെല്ലാമായിരുന്നു കേസ്. പോലിസ് പിടികൂടി ഇയാളെ വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിച്ചു. പിന്നീട് തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്റ് ചെയ്തു. ജയിലില്‍ പ്രേവശിപ്പിക്കുന്നതിനു മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

ഇയാളുമായി ഇടപഴകിയ പോലിസുകാരും തടവുകാരും നിരീക്ഷണത്തിലാണ്. 

Similar News