ദമ്മാം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയിലെ എല്ലാ പ്രദേശത്തും എല്ലാ വീടുകളിലും മെയ് 1 മുതല്‍ പരിശോധന നടത്താന്‍ സൗദി ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇതിന് ആവശ്യമായ മെഡിക്കല്‍ സംഘത്തേയും മറ്റു സജ്ജീകരണങ്ങളും ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.
ഇതുവരെയുളള കണക്കനുസരിച്ച് 21,402 പേര്‍ക്കാണ് രോഗബാധയുളളത്. 157 പേര്‍ മരിച്ചു.