കൊവിഡ് 19: സൗദിയില്‍ രണ്ടാഴ്ചക്കിടെ പരിശോധിച്ചത് പത്ത് ലക്ഷം പേരെ

Update: 2020-04-27 13:56 GMT

ദമ്മാം: കൊവിഡ് 19 അണുബാധ സംഭവിച്ചിട്ടുണ്ടോ എന്നറിയുന്നതിനു മാത്രം സൗദിയില്‍ പലയിടങ്ങളിലുമായി രണ്ടാഴ്ചക്കിടെ പത്ത് ലക്ഷം പേരെ പരിശോധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വിദേശികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് വ്യാപക ടെസ്റ്റ് നടത്തി വരുന്നതായി നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. സൗദിയില്‍ ഇതിനകം 18,811 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 2351 പേര്‍ സുഖം പ്രാപിച്ചു. 114 പേര്‍ മരിച്ചു.