വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്: ആദ്യ ദിനം 15 പരാതികള്‍ തീര്‍പ്പാക്കി

Update: 2022-02-21 13:06 GMT

കോഴിക്കോട്: വനിതാകമ്മീഷന്‍ മെഗാ അദാലത്ത് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. 76 പരാതികളാണ് ആദ്യദിനം അദാലത്തില്‍ പരിഗണിച്ചത്. 15 പരാതികള്‍ തീര്‍പ്പാക്കി. 5 എണ്ണത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടി. മാറ്റി വെച്ച 56 കേസുകള്‍ അടുത്ത മാസം നടക്കുന്ന അദാലത്തില്‍ പരിഗണിക്കും. വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി, ഡയറക്ടര്‍ ഷാജു സുഗുണന്‍, എന്നിവര്‍ പങ്കെടുത്തു.