നെഹ്റു ട്രോഫി ജലോൽസവം 10ന്; മുഖ്യാതിഥി സച്ചിൻ ടെൻഡുൽക്കർ

Update: 2019-08-08 00:55 GMT

ആലപ്പുഴ: 67ാമത് നെഹ്റു ട്രോഫി വള്ളംകളി 10ാം തിയതി രാവിലെ 11മണിക്ക് ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മൽസരങ്ങളോടെയാണ് ജലോൽസവത്തിന് തുടക്കമാകുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരാണ് മുഖ്യാതിഥികള്‍. മൂന്ന് മണി മുതലാണ് ചെറുവള്ളങ്ങളുടെ ഫൈനല്‍.പൂര്‍ണമായും ഹരിതചട്ടം പാലിച്ചായിരിക്കും ഇത്തവണ വള്ളംകളി നടത്തുന്നതെന്ന് ആലപ്പുഴ സബ് കലക്ടറും നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയും അറിയിച്ചിരുന്നു. വളളംകളി നടക്കുന്ന പ്രദേശം പൂര്‍ണമായും ഗ്രീന്‍സോണ്‍ ആയിരിക്കും.