പ്രാവിന്‍കൂട്ടങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ എറണാകുളത്ത് വാഹനങ്ങളുടെ കൂട്ടിയിടി;യാത്രക്കാര്‍ക്ക് പരിക്ക്
ഇന്നലെ ഉച്ചയക്ക് 12 മണിയോടെ പാലാരിവട്ടം ഇടപ്പള്ളി മാമംഗലത്തിന് സമീപമാണ് അപകടം. വാഹന തിരക്കേറിയയ റോഡില്‍ അപ്രതീക്ഷിതമായി പറന്നിറങ്ങിയ പ്രാവിന്‍ കൂട്ടങ്ങളെ കണ്ട് മുമ്പേ പോകുകയായിരുന്നു കാറിന്റെ ഡ്രൈവര്‍ പെട്ടന്നു കാര്‍ നിര്‍ത്തിയതോടെയാണ് അപകടത്തിന് തുടക്കം
കൊച്ചി: പ്രാവിന്‍ കൂട്ടങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കാര്‍ പെട്ടന്നു നിര്‍ത്തിയതിനെ തുടര്‍ന്ന് എറണാകുളം നഗരത്തില്‍ വാഹനങ്ങളുടെ കൂട്ടയിടി.കാര്‍ ഡ്രൈവറുടെ നന്മ നിറഞ്ഞ മനസിനെ തുടര്‍ന്ന് ഒരു കുട്ടം പ്രാവുകളുടെ ജീവന്‍ രക്ഷപെട്ടുവെങ്കിലും വാഹനങ്ങള്‍ കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയക്ക് 12 മണിയോടെ പാലാരിവട്ടം ഇടപ്പള്ളി മാമംഗലത്തിന് സമീപമാണ് അപകടം. വാഹന തിരക്കേറിയയ റോഡില്‍ അപ്രതീക്ഷിതമായി പറന്നിറങ്ങിയ പ്രാവിന്‍ കൂട്ടങ്ങളെ കണ്ട് മുമ്പേ പോകുകയായിരുന്നു കാറിന്റെ ഡ്രൈവര്‍ പെട്ടന്നു കാര്‍ നിര്‍ത്തുകയായിരുന്നു. ഈ സമയം കാറിനു പി്ന്നാലെ മറ്റു വാഹനങ്ങള്‍ വരി വരിയായി വരുന്നുണ്ടായിരുന്നു. മുന്നില്‍ പോയിരുന്ന കാര്‍ അപ്രതീക്ഷിതമായി നിര്‍ത്തിയതോടെ ഇതിനു തൊട്ടു പിന്നിലുണ്ടായിരുന്ന മറ്റൊരു കാര്‍ മുന്നില്‍ പോയ കാറില്‍ ഇടിച്ചു. അതിനു പിന്നില്‍ കണ്ടയ്‌നര്‍ ലോറിയും, ലോറിക്ക് പുറകില്‍ ഒരു കെഎസ്ആര്‍ടിസി ബസും ഇടിച്ചു കയറുകയായിരുന്നു. ഗുരുവായൂരിലേയ്ക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ബസിലെ യാത്രക്കാര്‍ക്കാര്‍ക്കാണ് പരുക്കേറ്റത്. മലപ്പുറം സ്വദേശി കുനീമ, എറണാകുളം സ്വദേശികളായ ഹെന്റി, ജിബിത്ത്, ഇടുക്കി സ്വദേശി മനോജ് മുരളി, ആലപ്പുഴ സ്വദേശികളായ നിഖിത, സരിത, രേണുക, തൃശൂര്‍ സ്വദേശികളായ ഗ്ലെമിന്‍, ഗ്രേസി ജോര്‍ജ്ജ്, കൊല്ലം സ്വദേശി മേരി, കായംകുളം സ്വദേശി സോണിയ എന്നിവര്‍ക്കാണ് പരുക്കേറ്റത്. മുന്നിലുള്ള ലോറിയില്‍ ഇടിക്കാതിരിക്കാന്‍ കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് സീറ്റില്‍ നിന്നും തെറിച്ചുവീണാണ് യാത്രക്കാര്‍ക്ക് പരുക്കേറ്റത്. പലര്‍ക്കും മുഖത്തും കണ്ണിലുമൊക്കെയാണ് പരിക്ക്. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭൂരിഭാഗം പേരെയും പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. അപകടത്തില്‍പെട്ട വാഹനങ്ങള്‍ ഭാഗീകമായി തകര്‍ന്നു. സംഭവത്തില്‍ ആരുടേയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.