രാംഗഡ്: ജാർഖണ്ഡിലെ രാംഗഡിൽ കൽക്കരിഖനിയുടെ ഒരു ഭാഗം തകർന്നു വീണ് ഒരു മരണം. ഖനിയിൽ പലരും കുടുങ്ങിക്കിടക്കുന്നതായി പോലിസ് ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഇന്ന് പുലർച്ചെയാണ് സംഭവം. ഖനി തകർന്ന ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.