സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ചു; മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ

Update: 2023-02-05 10:21 GMT

കോഴിക്കോട് : സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ. മഞ്ചേരി മുൻ എം എൽ എ ഇസ്ഹാഖ് കുരിക്കളുടെ മകൻ മൊയ്‌തീൻ കുരിക്കളാണ് അറസ്റ്റിലായത്.

മഞ്ചേരി സ്വദേശി ബിനീഷ് മൂസയെ ആക്രമിച്ച കേസിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഹൈക്കോടതി മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയതിനു പിന്നാലെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags: