എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍

Update: 2023-01-14 06:42 GMT

ആലപ്പുഴ: അമ്പലപ്പുഴയില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിലായി. പുന്നപ്ര വടക്ക് തൈപ്പറമ്പ് വീട്ടില്‍ രാജേഷ് (45), ഇരവുകാട് വാര്‍ഡ് വാലുചിറ വീട്ടില്‍ പ്രദീപ് (45) എന്നിവരെയാണ് പുന്നപ്ര പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പനയക്കുളങ്ങര സ്‌കൂളിന് സമീപത്തുനിന്ന് ഒരുഗ്രാം എംഡിഎംഎയുമായി പിടിയിലായ രാജേഷിനെ ചോദ്യം ചെയ്തതില്‍നിന്നാണ് പങ്കാളിയായ പ്രദീപിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പുന്നപ്ര സിഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ പ്രദീപിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പത്ത് ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഇയാള്‍ 13 കേസിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.