സൗദിയിൽ വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശി മരണപ്പെട്ടു

Update: 2022-12-08 02:33 GMT


റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു. താമരശ്ശേരി കത്തറമ്മൽ കുരുടൻചാലിൽ അബ്ദുൽ അസീസ് ആണ് മരണപ്പെട്ടത്. 64 വയസ് ആയിരുന്നു. റിയാദിൽ നിന്നും മദീനയിലേക്കുള്ള ഹൈവയിൽ റിയാദിൽ നിന്നും ഏകദേശം 250 കിലോമീറ്റർ ദുരെയുള്ള അൽ ഗാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്.