കാറിൽനിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ
ഒറ്റപ്പാലം: ലക്കിടി അകലൂരിൽ ഒരാഴ്ച മുമ്പ് നടന്ന വാഹന പരിശോധനക്കിടെ കാറിൽനിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. അകലൂർ കല്ലിങ്ങൽ സജിത്ത് (31), പള്ളത്തൊടി രതീഷ് (34), പഴയ ലക്കിടി പുലാക്കൽ മുഹമ്മദ് അഷറഫ് (44), മങ്കര മാങ്കുറുശ്ശി ചെത്തക്കാട് സുമേഷ് (25), അകലൂർ നമ്പാടിയാംകുന്ന് വീട്ടിൽ സനീഷ് (39) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഒറ്റപ്പാലം സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
പട്രോളിങ്ങിനിടെ കാർ നിർത്തി ഏഴ് പേർ ഇറങ്ങി ഓടുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് നിർത്തിയിട്ട കാറിൽ നടത്തിയ പരിശോധനയിലാണ് ഉഗ്ര സ്ഫോടക ശേഷിയുള്ള വസ്തുക്കൾ കണ്ടെത്തിയത്.