ട്രെയിൻ യാത്രക്കിടെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

Update: 2022-11-19 08:34 GMT

കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയയാൾ അറസ്റ്റിൽ. കരിപ്പൂർ സ്വദേശി പള്ളിയാലിൽ നബീലിനെയാണ് (20) റെയിൽവേ പോലിസ് അറസ്റ്റുചെയ്തത്.

വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കോഴിക്കോട് സ്റ്റേഷനിലെത്തിയ പരശുറാം എക്സ്പ്രസിൽനിന്ന് യുവതി ഇറങ്ങവെയായിരുന്നു ഇയാൾ അതിക്രമം കാട്ടിയത്. യുവതി ബഹളംവെച്ചതോടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന റെയിൽവേ പൊലീസുകാരൻ ഇയാളെ പിടികൂടുകയായിരുന്നു.