വിറക് ആവശ്യപ്പെട്ടു വീട്ടിലെത്തി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് കസ്റ്റഡിയിൽ

Update: 2022-11-18 15:28 GMT

കോഴിക്കോട്: തൂണേരി കോടഞ്ചേരിയിൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. തൂണേരി കോടഞ്ചേരി സ്വദേശി രജീഷ് കസ്റ്റഡിയിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

പ്രദേശത്ത് ഹോട്ടൽ നടത്തുകയായിരുന്ന രജീഷ് ഒറ്റക്ക് താമസിക്കുകയായിരുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വിറക് ആവശ്യപ്പെട്ടാണ് ഇയാൾ വയോധികയുടെ വീട്ടിൽ എത്തിയത്. വൃദ്ധയുടെ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി.