വടകര : അടക്കാത്തെരു ട്രാഫിക് സിഗ്നൽ സംവിധാനം തകരാർ സംഭവിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പരിഹാരം കാണാത്തത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ വടകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
അപകടം പതിവായിട്ടും അധികാരികൾ നടപടി സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണന്നു എസ് ഡി പി ഐ വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പറഞ്ഞു.
വടകര അടക്കാതെരു ജങ്ഷനിൽ എസ് ഡി പി ഐ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
വടകര പട്ടണത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനിൽ ഒന്നാണ് അടക്കാത്തെരുവ്.ഇതിലെ പോകുന്ന കാൽനട , വാഹന യാത്രക്കാരും അപകട ഭീഷണിയിലൂടെയാണ് കടന്നുപോകുന്നത്.
വികസനത്തിന്റെ പേരു പറഞ്ഞു മാസങ്ങളായി സിഗ്നൽ പ്രവർത്തനരഹിതമായിട്ട് ഇവിടെ പലപ്പോഴും അപകടങ്ങൾ ഉണ്ടായിട്ട് പോലും വേണ്ടത്ര നടപടി സ്വീകരിക്കാൻ അധികരികൾ തയാറായിട്ടില്ല.
എത്രയും പെട്ടന്ന് സിഗ്നൽ ലൈറ്റ് പുനസ്ഥാപിക്കണമെന്നും ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു .
പ്രതിഷേധ ധർണ്ണ മുനിസിപ്പൽ സെക്രട്ടറി ഷറഫുദ്ധീൻ പി പി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ട്രഷറർ സുനീർ ടി കെ സ്വാഗതവും കമ്മിറ്റിയംഗം നൗഫൽ നന്ദി പറഞ്ഞു .ശകീർ പി എസ്, സാദിഖ് ടി കെ, റഹീസ് കറുകയിൽ, അൻസാർ അഴിത്തല എന്നിവർ നേതൃത്വം കൊടുത്തു.
