ഹക്കീം ഫൈസിയെ പുറത്താക്കിയത് ആലോചിച്ചടുത്ത തീരുമാനം; അണികൾ അംഗീകരിക്കുമെന്നും സമസ്ത
മലപ്പുറം: സിഐസി ജനറൽ സെക്രട്ടറി പ്രഫ. അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയത് അനിവാര്യ സാഹചര്യത്തിലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ. ചേളാരിയിൽ സമസ്തയുടെ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആലിക്കുട്ടി മുസ്‌ലിയാർ.
സമസ്ത പെട്ടെന്ന് ആർക്കെതിരെയും കർശന നടപടിയിലേക്ക് പോകാറില്ല. അനിവാര്യ ഘട്ടത്തിൽ മാത്രമാണ് കടുത്ത നടപടി സ്വീകരിക്കാറ്. അതാണ് ഇവിടെയും ഉണ്ടായതെന്നും ആലിക്കുട്ടി മുസ്‌ലിയാർ പറഞ്ഞു.