കല്പറ്റ: വാഴക്കുല ശേഖരിക്കാനായി കർണ്ണാടകയിലേക്ക് പോയ വയനാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പളക്കാട് ഐക്കാരൻ കുഞ്ഞാബ്ദുല്ലയുടെ മകൻ ഇസ്മായിൽ(36) നെയാ ണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുണ്ടിൽപേട്ടക്ക് സമീപം വാഴകുല ശേഖരിച്ച ശേഷം തൊട്ടടുത്തു മീൻ വളർത്താൻ ഉണ്ടാക്കിയ കുളത്തിൽ കാലും കയ്യും കഴുകാൻ ഇറങ്ങിയപ്പോൾ അപകടം സംഭവിച്ചതയാണ് പ്രാഥമിക വിവരം.