കൊയിലാണ്ടിൽ ലഹരി വില്‍പ്പന; യുവാവ് എംഡിഎംഎയുമായി പിടിയിൽ

Update: 2022-11-12 09:02 GMT

പേരാമ്പ്ര: വെള്ളിയൂരില്‍ എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ റെയ്ഡില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഇയാളില്‍ നിന്നും 300 മില്ലി ഗ്രാം എം.ഡി.എം.എയും 60 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

കോടേരിച്ചാല്‍ എടാനി മീത്തല്‍ വീട്ടില്‍ വിപിന്‍രാജ് (32)നെയാണ് അറസ്റ്റു ചെയ്തത്. കൊയിലാണ്ടി മേഖലയില്‍ സ്ഥിരം ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നയാളാണ് ഇയാളെന്ന് പേരാമ്പ്ര എക്‌സൈസ് പറഞ്ഞു.