തിരൂർ: ആധുനിക വിവര സാങ്കേതിക വിദ്യയുടെ ഗുണഫലം എല്ലാ ജനങ്ങളിലേക്കും വിശിഷ്യാ സ്ത്രീകളിലേക്ക് എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് 2021 22 വര്‍ഷത്തെ പുരസ്‌കാരം പ്രഖ്യാപിച്ചു.തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന പരിപാടി നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി ശ്രീ.പി രാജീവ് ഉല്‍ഘാടനം ചെയ്തു.ഉന്നത വിദ്യാഭ്യസ സാമൂഹ്യ നീതി മന്ത്രി ഡോ.ആര്‍.ബിന്ദു നൂതന കോഴ്‌സുകളുടെ പ്രഖ്യാപനം നടത്തി. ചടങ്ങില്‍ വച്ച് കേരളത്തിലെ മികച്ച പഠനകേന്ദ്രത്തിനുള്ള പുരസ്‌കാരം മന്ത്രി ശ്രീ.പി രാജീവില്‍ നിന്ന് കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് തീരുര്‍ പഠനകേന്ദ്രമായ ഐ എച്ച് ടി കമ്പ്യൂട്ടര്‍ കോളേജ് മാനേജിങ് ഡയറക്ടര്‍ ഷമീര്‍ കളത്തിങ്ങല്‍ ഏറ്റു വാങ്ങി . അഡ്വ.വി.കെ.പ്രശാന്ത് എം.എല്‍.എ.,കേരള ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് വൈസ് ചെയര്‍മാന്‍ ശ്രീ.പി.ജയരാജന്‍, കേരള ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് സെക്രട്ടറി ഡോ.കെ.എ.രതീഷ്,കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് മാനേജിങ് ഡയറക്ടര്‍ സുരേഷ് കുമാര്‍.എസ് ,കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് വൈസ് ചെയര്‍മാന്‍ ഡി.വിജയന്‍ പിള്ള എന്നിവര്‍ സന്നിദ്ധരായിരുന്നു .
'തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ചുരുങ്ങിയ ചിലവില്‍ ഏവര്‍ക്കും' എന്ന ലക്ഷ്യത്തോടെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടുകൂടി കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കിയതിനാണ് ഈ പുരസ്‌കാരം.