തേനീച്ച കുത്തി പതിനാലുകാരി മരിച്ച സംഭവത്തില്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Update: 2022-11-10 13:21 GMT

പാലക്കാട്:തേനീച്ച കുത്തി പതിനാലുകാരി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലുള്ള മരത്തിലെ തേനീച്ചകളാണ് പെണ്‍കുട്ടിയെ കുത്തിയത്. ചീഫ് സെക്രട്ടറിക്കാണ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവ് നല്‍കിയത്. 

മരംമുറിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം അവരില്‍ നിന്ന് ഈടാക്കാമെന്നും ഉത്തരവില്‍ പറയുന്നു. 

2020 ഏപ്രിലിലാണ് സംഭവം.