ആരാധനകളുടെ അന്ത:സത്ത കാത്തു സൂക്ഷിക്കണം: അശ്റഫ് ബാഹസൻ തങ്ങൾ

Update: 2022-11-08 13:01 GMT


പരപ്പനങ്ങാടി: വിശ്വാസികളുടെ മേൽ കടമയായ ആരാധനകൾ ജഗന്നിയന്താവായ അല്ലാഹുവിനുള്ളതായതിനാൽ ആത്മാർത്ഥതയും സൂക്ഷ്മതയും പാലിച്ചു നിർവഹിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്നും കപടനാട്യങ്ങളിൽ നിന്ന് അവയെ മുക്തമാക്കി ആരാധനയുടെ അന്ത:സത്ത കാത്തുസൂക്ഷിക്കണമെന്നും കേരള സുന്നീ ജമാഅത്ത് സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് അശ്റഫ് ബാഹസൻ തങ്ങൾ അഭിപ്രായപ്പെട്ടു.


"ആരാധനകൾ അല്ലാഹുവിനുള്ളതാണ്" എന്ന പ്രമേയത്തിൽ എസ്.വൈ.എഫ് സ്റ്റേറ്റ് കമ്മിറ്റി നടത്തുന്ന ആചാര വിചാരം കാമ്പയിനിന്റെ മലപ്പുറം വെസ്റ്റ് ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഇദ്‌രീസ് ബാഹസൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുൽ ജലീൽ വഹബി കുന്നുംപുറം പ്രമേയ പ്രഭാഷണം നടത്തി. സയ്യിദ് ഹസൻ ജിഫ്‌രി മൂന്നിയൂർ, മൊയ്തീൻ കുട്ടി വഹബി കാരക്കാപറമ്പ് എന്നിവർ സംസാരിച്ചു.