പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ

Update: 2022-11-04 15:15 GMT

കോഴിക്കോട്: പെൺകുട്ടിയെ പ്രണയം നടിപ്പിച്ച് പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന 23 കാരൻ പിടിയിൽ. ഇരയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് ഒളവണ്ണയിൽ പോക്സോ കേസിലാണ് ഒളിവിലായിരുന്ന പ്രതി പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കള്ളിക്കുന്ന് സ്വദേശി സാലിഹ് എന്ന 23 കാരനാണ് കേസിൽ പിടിയിലായത്. കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു.


  പ്രതി സുഹൃത്തുക്കളുടെ സഹായത്തോടെ തമിഴ്നാട്ടിലെ ഹൊസൂരിനടുത്തുള്ള ഒളിത്താവളത്തിലേക്ക് മാറുകയുമായിരുന്നു. എന്നാൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസ് പ്രതിയെ പിടികൂടി.