കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Update: 2022-11-04 12:19 GMT


 പരപ്പനങ്ങാടി: ആന്ധ്രപ്രദേശിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേർ പരപ്പനങ്ങാടി പോലിസിന്റെ പിടിയിലായി. മുൻപ് പല കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള

മുഹമ്മദ് ജൈസൽ (33), അബ്ദുൾ സലാം. സി( 39), എന്നിവരെയാണ് പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി മലപ്പുറം പോലീസ് സംസ്ഥാനത്തിലെ തന്നെ വലിയ എൻഡിപിഎസ് നിയമപ്രകാരമുള്ള കേസുകൾ പിടികൂടിയിരുന്നു. ജയ്സലിന് പോക്സോ കേസും അബ്ദുൾസലാമിനു പല സ്റ്റേഷനുകളിലായി കളവു കേസുകളിലും നിലവിലുണ്ട്.. താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള താനൂർ ഡാൻസാഫ് സംഘവും. പരപ്പനങ്ങാടി സബ് ഇൻസ്പെക്ടർ അജീഷ് കെ ജോൺ, സുരേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ അനിൽകുമാർ സിപിഒ മാരായ രഞ്ജിത്ത്, വിബീഷ്, മഹേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.