കൽപറ്റ: വയനാട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്താംഫെറ്റാമൈനുമായി യുവാവ് അറസ്റ്റിൽ. കണ്ണൂർ പള്ളിക്കുന്ന് സ്വദേശി എസ് വിൽസൺ (45) ആണ് 0. 65ഗ്രാം മെത്താംഫെറ്റമൈനുമായി അറസ്റ്റിലായത്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീൻ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.സി ഷിജു,വിഅബ്ദുൽ സലീം എന്നിവരാണ് വാഹന പരിശോധന നടത്തിയത്.