മൂന്ന് മാസത്തേക്കുള്ള സന്ദർശകവിസ പൂർണമായും നിർത്തി യുഎഇ

Update: 2022-11-02 14:26 GMT

ദുബൈ: മൂന്ന് മാസത്തേക്കുള്ള സന്ദർശക വിസ പൂർണമായും നിർത്തി യുഎഇ. മറ്റ്എമിറേറ്റുകളിൽ നേരത്തെതന്നെ ഒഴിവാക്കിയിരുന്നു.

ചൊവ്വാഴ്ച ദുബൈയും വിസ അനുവദിക്കുന്നത് നിര്‍ത്തി. എന്നാല്‍, ചൊവ്വാഴ്ച വരെ വിസ ലഭിച്ചവര്‍ക്ക് 90 ദിവസം കാലാവധി ലഭിക്കും. അതേസമയം ചികിത്സയ്ക്കായി യുഎഇയിൽ എത്തുന്നവർക്ക് തൊണ്ണൂറ് ദിവസത്തെ വിസ അനുവദിക്കുന്നുണ്ട്.

തൊഴിലന്വേഷിച്ച്‌ വരുന്നവര്‍ക്ക് പുതിയ 'ജോബ് എക്സ്പ്ലൊറേഷന്‍ വിസ'യും യുഎഇ നടപ്പിലാക്കിയിട്ടുണ്ട്. 60, 90, 120 ദിവസങ്ങളിലേക്കാണ് ഈ വിസ നല്‍കുന്നത്. എന്നാല്‍, 500 ഉന്നത സര്‍വകലാശാലയില്‍ പഠിച്ചിറങ്ങിയവര്‍ക്കാണ് ഈ വിസ അനുവദിക്കുന്നത്. ഇന്ത്യയിലെ ഐ.ഐ.ടിയില്‍ പഠിച്ചവര്‍ക്കും ജോബ് എക്സ്പ്ലൊറേഷന്‍ വിസ ലഭിക്കും.