കേരളീയം പുരസ്കാരം മന്ത്രി ആൻ്റണി രാജുവിൽ നിന്നും പി എം ഹുസൈൻ ജിഫ്രി ഏറ്റുവാങ്ങി

Update: 2022-11-02 13:37 GMT

തിരുവനന്തപുരം: കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് കേരള സാംസ്കാരിക പരിഷത്ത് കേരളീയം പുരസ്കാരം ഗതാഗത മന്ത്രി ആൻ്റണി രാജുവിൽ നിന്നും പി.എം ഹുസൈൻ ജിഫ്രി തങ്ങൾ( ദർശന ടിവി) ഏറ്റുവാങ്ങി. തിരുവന്തപുരം നന്താവനം മുസ്‌ലിം അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പൂവച്ചൽ സുധീർ അധ്യക്ഷത വഹിച്ചു. അഡ്വ. ജെബി മേത്തർ എം പി, അഡ്വ.ഐ ബി സതീഷ് എം എൽ എ,പാളയം ഇമാം ഡോ.വി.പി സുബൈർ മൗലവി, വനിതാ കമീഷൻ അംഗം ഡോ. ഷാഹിദാ കമാൽ, കേരള വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. എം വി ജയാഡാളി തുടങ്ങിയവർ പ്രസംഗിച്ചു.

കുന്നത്തൂർ ജയപ്രകാശ് സ്വാഗതവും

അഡ്വ.എ കെ ഹാഷിർ നന്ദിയും പറഞ്ഞു.