മേപ്പാടി: മൂപ്പൈനാട്,മാൻകുന്ന്,താഴെ അരപ്പറ്റ പ്രദേശങ്ങളിലുള്ള പലരിൽ നിന്നും ദുബായ് വിസയ്ക്ക് 115000 രൂപ വാങ്ങി തട്ടിപ്പ് നടത്തിയെന്ന കേസ്സിലെ പ്രതിയെ മേപ്പാടി പോലീസ് പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തു. പാലക്കാട് ആക്കല്ലൂർ സ്വദേശി മുഹമ്മദ് സലീം (50) ആണ് അറസ്റ്റിലായത്. 2019 ൽ രജിസ്റ്റർ ചെയ്ത കേസ്സിൽ പ്രതിയായ മുഹമ്മദ് സലീം ഗൾഫിൽ നിന്നെത്തിയെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് മേപ്പാടി പോലീസ് ഇൻസ്പെക്ടർ എ.ബി.വിബിൻ സംഘവും പാലക്കാട്ടെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സിവിൽ പോലീസ് ഓഫീസർമാരായ വിനയശങ്കർ, അബ്ദുൾ മജീദ്, സുനിൽ എന്നിവരടങ്ങിയ സ്ക്വാഡ് പാലക്കാട്ടെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.