വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു; കുരുക്കായത് കാര്‍

Update: 2022-11-01 10:57 GMT

തിരുവനന്തപുരം: മ്യൂസിയത്തിനു സമീപം പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞു. കുറവന്‍കോണത്ത് വീടുകളില്‍ കയറിയതും ഇയാളെന്ന് പൊലിസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവം നടന്ന് ഏഴാം ദിവസമാണ് പൊലീസിന് പ്രതിയെ കണ്ടെത്താനായത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് മുന്‍പായിരുന്നു വനിതാ ഡോക്ടര്‍ക്കു നേരെ ആക്രമണം. കാറിലാണ് പ്രതി എത്തിയതെന്ന് അതിക്രമത്തിന് ഇരയായ വനിതാ ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു.