കോഴിക്കോട് : ഗവ. മെഡിക്കൽകോളജ് ആശുപത്രിയിൽ കുത്തിവെപ്പിനെത്തുടർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ ഉപയോഗിച്ച മരുന്ന് ബെൻസൈൽ പെൻസിലിനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഉപയോഗിച്ച മരുന്നിന്റെ കുപ്പി കണ്ടെടുത്തു. ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളത് ബെൻസൈൽ പെൻസിലിൻ എന്നാണെന്ന് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.
ക്രിസ്റ്റൽരൂപത്തിലുള്ള പൊടിയിൽ ഇൻജെക്ഷൻ വാട്ടർ കടത്തിവിട്ട് ദ്രവരൂപത്തിലാക്കിയാണ് രോഗിയിൽ കുത്തിവെക്കുന്നത്.