പയ്യോളി: പയ്യോളി റെയിൽവേ ട്രാക്കിന് സമീപം മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ച നിലയിൽ. പയ്യോളി പോസ്റ്റ് ഓഫീസിന് പുറകിൽ 'ഷാനിവാസിൽ' താമസിക്കുന്ന തലക്കോട്ട് കാട്ടുംതാഴ ഇബ്രാഹിം (65) ആണ് മരിച്ചത്.
ഇന്ന് രാവിലെ അയനിക്കാട് പള്ളിക്ക് പിറകുവശത്താണ് സംഭവം. രാവിലെ ആറിനും ഏഴിനും ഇടയിലാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. പ്രഭാതസവാരിക്കിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രഥമിക വിവരം.