വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: ജൗഹറിനെ തിങ്കളാഴ്ച പോലിസ് കസ്റ്റഡിയിൽ വാങ്ങും
താമരശ്ശേരി: ഗൾഫിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടിന്റെ പേരിൽ വെഴുപ്പൂരിൽ വെച്ച് വ്യാപാരിയായ തച്ചംപൊയിൽ അവേലം പയ്യമ്പടി മുഹമ്മദ് അഷ്‌റഫിനെ (55) തട്ടിക്കൊണ്ടുപോയ കേസിലെ റിമാൻഡ് പ്രതി മലപ്പുറം രണ്ടത്താണി കഴുങ്ങിൽ വീട്ടിൽ മുഹമ്മദ് ജൗഹറിനെ (33) അന്വേഷണസംഘം തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങും. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ജൗഹറിനെ നാലുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് അപേക്ഷ സമർപ്പിച്ചു.