ഇടുക്കി: കുളിക്കാൻ പുഴയിലിറങ്ങിയ കോളജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. റാന്നി അത്തിക്കതയം സ്വദേശി അഭിജിത്താണ് മരിച്ചത്. 20 വയസായിരുന്നു. മുരിക്കാശേരി രാജമുടി മാർ സ്ലീവാ കോളേജിലെ മൂന്നാം വർഷ ജിയോളജി വിദ്യാർത്ഥിയായിരുന്നു അഭിജിത്ത്. പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം നടന്നത്. ചെറുതോണിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കരക്കെത്തിക്കുമ്പോഴേക്കും അഭിജിത്ത് മരിച്ചിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.