തെരുവ് നായ കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കാറിടിച്ച് യുവാവ് മരിച്ചു

Update: 2022-10-29 08:06 GMT

മലപ്പുറം: തെരുവ് നായ മുന്നിലേക്ക് ചാടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന്റെ ദേഹത്ത് കാർ കയറിഇറങ്ങി ദാരുണാന്ത്യം എടപ്പാള്‍ വൈദ്യര്‍മൂല സ്വദേശി പള്ളത്തൂര്‍ വിപിന്‍ദാസ് (31) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ എടപ്പാള്‍ തുയ്യത്താണ് അപകടം നടന്നത്. നായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. എന്നാല്‍, ‍ ഇടിച്ച കാര് നിർത്താതെ പോയി.