വൈവിധ്യമാര്‍ന്ന ചടങ്ങുകളോടെ വരവേല്‍പ്പ് സംഘടിപ്പിച്ചു.

Update: 2022-10-23 12:50 GMT

ഷാര്‍ജ: യുഎഇയിലെ മലയാളികളായ ക്രിയേറ്റീവ് ഡിസൈനര്‍മാരുടെ കൂട്ടായ്മയായ 'വര' യുടെ ആദ്യ സംഗമം വരവേല്‍പ്പ് എന്ന പേരില്‍ ഷാര്‍ജ അല്‍ ബത്തായ കാരവന്‍ പാര്‍ക്കില്‍ വെച്ച് സംഘടിപ്പിച്ചു. 1000 മുകളില്‍ മെമ്പര്‍മാരുള്ള വരയുടെ വരവേല്‍പ്പില്‍ നിരവധി പേര്‍ പങ്കെടുത്തു. സജീര്‍ ഗ്രീന്‍ ഡോട്ട് വര എന്ന കൂട്ടായ്മയുടെ പ്രസക്തിയെ കുറിച്ചും വരയുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചും സംസാരിച്ചപ്പോള്‍ ഡൂഡില്‍ ചിത്രകാരന്‍ ഷിജിന്‍ ഗോപിനാഥും മറ്റു ആര്‍ട്‌സിറ്റുകളും ചിത്രം വരച്ചു കൊണ്ടു പ്രോഗ്രാം ഉല്‍ഘാടനത്തിനു തുടക്കം കുറിച്ചു.

ഉല്‍ഘാടനത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫിയും ഡിസൈനിങ്ങും എന്ന വിഷയത്തെ കുറിച്ച് നൗഫല്‍ പെരിന്തല്‍മണ്ണ സംസാരിച്ചു. ജോണ്‍ മുള്ളൂര്‍ ഭാവിയിലുള്ള ഡിസൈനെ കുറിച്ച് സംസാരിച്ചു. ഡിസൈനേഴ്‌സ് നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ചോദ്യ ഉത്തരത്തിനു അഹ്മദ് മിഷാല്‍ നേത്രത്വം നല്‍കി. മുഹമ്മദ് ഷാനിഫ, യാസിര്‍ അബ്ദുല്‍ കരീം എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു. വരവേല്‍പ്പിന് മുബീന്‍, റിയാസ്, ഷിജു, നന്ദു, ഷംനാഫ് , അഭിലാഷ്, ന്നിവര്‍ നേത്രത്വം നല്‍കി

Similar News