എടപ്പാള്‍ സ്വദേശി മക്കയില്‍ നിര്യാതനായി

Update: 2022-10-12 18:42 GMT

എടപ്പാള്‍: ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തിയ എടപ്പാള്‍ സ്വദേശി നിര്യാതനായി. പെരുംമ്പറമ്പ് മഹല്ലില്‍ വൈദ്യര്‍ പടിയില്‍ താമസിക്കുന്ന മരയങ്ങാട്ട് കുഞ്ഞാപ്പുട്ടി (63) യാണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചക്ക് 1.30നായിരുന്നു മരണം.

സെപ്തംബര്‍ 30 നു ഉംറ നിര്‍വഹിക്കാന്‍ ഭാര്യയോടൊപ്പം റോളക്‌സ് ട്രാവല്‍സ് എടപ്പാള്‍ ഉംറ ഗ്രൂപ്പില്‍ മക്കയില്‍ എത്തിയതായിരുന്നു. ഉംറ യും മദീന സിയാറത്തും കഴിഞ്ഞു ഇന്നലെ മദീനയില്‍ നിന്ന് മക്കയില്‍ തിരിച്ചെത്തിയത്. ഹറമില്‍ മയ്യിത്ത് നിസ്‌കാരത്തിനു ശേഷം മക്കയില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.