ശൂന്യവേതനാവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചില്ല: സർവീസിൽ നിന്ന് നീക്കം ചെയ്തു

Update: 2022-10-12 13:10 GMT

തൃശൂർ: മച്ചാട് ജിഎച്ച്എസ്എസിലെ ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപികയായ  ടി വി ശ്രീജ ശൂന്യവേതനാവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാത്തതിനാൽ 

താൽക്കാലികമായി സർവീസിൽനിന്ന് നീക്കം ചെയ്തതായി ജില്ലാ വിദ്യാഭ്യാസ 

ഉപ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.

താൽക്കാലികമായി സേവനത്തിൽ നിന്ന് നീക്കം ചെയ്തുള്ള ഉത്തരവിറക്കി 15 ദിവസത്തിനുള്ളിൽ കാരണം ബോധിപ്പിച്ചില്ലെങ്കിൽ അധ്യാപികയെ സേവനത്തിൽ നിന്നും സ്ഥിരമായി നീക്കം ചെയ്യുന്നതാണെന്നും ഓഫീസ് അറിയിച്ചു.

വള്ളിവട്ടം ജിയുപിഎസിലെ ഓഫീസ് അറ്റന്റന്റ് എം കെ ഫൗസിയ  ശൂന്യവേതനാവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാത്തതിനാൽ 